Saturday, March 3, 2018

കൃഷ്ണന്

കൃഷ്ണാ നീ കണ്ടില്ല
ഉരുകും മനസുമായി
ഞാൻ നിന്റെ മുന്നിൽ വന്നിരുന്നു

നിന്റെ പടിക്കൽ ഇളകി മറിയുന്ന
ആൾക്കൂട്ടത്തിലെവിടെയോ
നീ കാണാത്തൊരു കോണിൽ
കണ്ണീരുമായി ഞാൻ നിന്നിരുന്നു

രാധേ രാധേ വിളികൾക്കിടയിൽ
എന്റെ മൗനം നീ കേട്ടുകാണില്ല
നിന്റെ പാദങ്ങൾ തേടി ഞാൻ എത്തുംപോഴേക്കും
നിന്റെ നടയുടെ പടി അടഞ്ഞിരുന്നു

ആരെയും വെറുംകൈയോടെ മടക്കാത്ത കണ്ണാ
നിന്റെ മുന്നിൽ നിന്നും വേദനയോടെ ഞാൻ പോയിരുന്നു.

നീയൊന്നു കണ്ടെങ്കിൽ
കണ്ണുതുറന്നെങ്കിൽ, മാറോടണച്ചെങ്കിൽ
ഏതോ ജന്മത്തിൻ ശാപവും പേറി ഞാൻ
കല്ലിനെ അലിയിക്കാൻ
കണ്ണീരുമായി അലയുകില്ലായിരുന്നു
No comments:

Post a Comment